തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനതത്തെ 20 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥി പട്ടിക മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വമാകും തീരുമാനമെടുക്കുക.

ശബരിമല വിഷയം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് റാവു പറഞ്ഞു. ഇത് മനുഷ്യാവകാശത്തിന്‍റെ കൂടി ഭാഗമാണെന്നും ഇക്കാര്യം കോടതിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ വിഷയമുൾപ്പടെയുളള കാര്യങ്ങൾ പ്രചാരണ വിഷയമാക്കുമെന്നും ഇതെല്ലാം ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്നാണ് ധാരണ. പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിൽ നേതാക്കൾ തമ്മിൽ വടംവലി നടക്കുകയാണ്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കണമെന്ന് അമിത്ഷാ പറഞ്ഞതിനാൽ ഇവിടം ഇനി ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ല.

പത്തംനംതിട്ടയോ തൃശൂരോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് കെ.സുരേന്ദ്രന്റെനിലപാട്. മത്സരിക്കാനില്ലെന്ന് എം.ടി. രമേശും അറിയിച്ചു. ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട് ഉറപ്പിച്ചിരുന്നെങ്കിലും ഇവിടെ സി.കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ വി.മുരളീധരനും ചേരിയും സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ