scorecardresearch

സുധാകരന്റെ കേസ് എവിടെയുമെത്തില്ല, എല്ലാം പിണറായി ഒത്തുതീര്‍പ്പാക്കും: സുരേന്ദ്രന്‍

സുധാകരൻ പണം വാങ്ങിയത് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന്റെ കയ്യിലുണ്ട്. എന്നാൽ ബ്ലാക്ക്മെയിൽ അല്ലാതെ വേറൊന്നും ഇതിൽ പ്രതീക്ഷിക്കാനില്ലെന്നും സുരേന്ദ്രന്‍

സുധാകരൻ പണം വാങ്ങിയത് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന്റെ കയ്യിലുണ്ട്. എന്നാൽ ബ്ലാക്ക്മെയിൽ അല്ലാതെ വേറൊന്നും ഇതിൽ പ്രതീക്ഷിക്കാനില്ലെന്നും സുരേന്ദ്രന്‍

author-image
WebDesk
New Update
K Surendran | K Sudhakaran | Pinarayi Vijayan

Photo: Facebook/ K Surendran

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്റെ പേരിലുള്ള തട്ടിപ്പ് കേസ് എവിടെയുമെത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴി‍ഞ്ഞ ഏഴുവർഷങ്ങളായി യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള കേസുകൾ എല്ലാം ഒതുക്കിതീർക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Advertisment

"രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും വിഡി സതീശനും ഇബ്രാഹിംകുട്ടിക്കുമെതിരായ കേസുകളിൽ ഒന്നും അന്വേഷണം നടന്നില്ല. എല്ലാം ഒത്തുതീർപ്പാക്കുകയാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യക്തമായ തെളിവുകൾ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ട്. പുനർജനി തട്ടിപ്പിന്റെ എല്ലാ ഡീറ്റെയിൽസും പിണറായി വിജയനറിയാം," സുരേന്ദ്രന്‍ പറഞ്ഞു.

"മോൻസൻ കേസിൽ സുധാകരന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിണറായി വിജയൻ കണ്ടുപിടിച്ച കേസൊന്നുമല്ല ഇത്. യുഡിഎഫ് നേതാക്കൾക്കെതിരായ എല്ലാ കേസും പോലെ ഇതും എവിടെയുമെത്തില്ല. പരസ്പര സഹകരണ മുന്നണികളാണ് ഇടതും വലതുമെന്ന് എല്ലാവർക്കും അറിയാം," സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

സുധാകരൻ പണം വാങ്ങിയത് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന്റെ കയ്യിലുണ്ട്. എന്നാൽ ബ്ലാക്ക്മെയിൽ അല്ലാതെ വേറൊന്നും ഇതിൽ പ്രതീക്ഷിക്കാനില്ല. ബിജെപി നേതാക്കളെ വേട്ടയാടാനാണ് പിണറായി വിജയൻ ശ്രമിച്ചത്. കൊടകര, മഞ്ചേശ്വരം, ബത്തേരി കേസുകളിൽ തനിക്കെതിരെ പൊലീസ് കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

K Surendran K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: