കൊച്ചി: കോണ്‍ഗ്രസ് നേതാവ് എ.​പി.അ​ബ്​​ദുളളക്കു​ട്ടി​യ്ക്ക് ബിജെപിയിലേക്ക് ക്ഷണം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപി സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർഡി​നേ​റ്റ​ർ കെ.ര​ഞ്​​ജി​ത്​ പാ​ർ​ട്ടി​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചത്. അ​ബ്​​​ദുളള​ക്കു​ട്ടി ബിജെപി​യി​ലേ​ക്ക്​ വ​രു​ന്ന​ത്​ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ അദ്ദേഹം​​ പ​റ​ഞ്ഞു. അബ്ദുള്ളക്കുട്ടി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

അ​ബ്​ദു​ളളക്കു​ട്ടി​യെ ബിജെപി​യി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ലോ​ക്‌​​സ​ഭാം​ഗ​മാ​യ നേ​താ​വ്​ ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ്​ അ​റി​യു​ന്ന​ത്. ബിജെപി​യി​ൽ ചേ​ർ​ന്നാ​ൽ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം സ്ഥാ​നാ​ർ​ഥി​യാ​യി അ​ബ്​​ദുളളക്കു​ട്ടി​യെ പ​രി​ഗ​ണി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ബ്​​ദു​ളള​ക്കു​ട്ടി വ​രു​ന്ന​തോ​ടെ പാ​ർ​ട്ടി​ക്ക്​ ന്യൂ​ന​പ​ക്ഷ​മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കാ​മെ​ന്നും മ​തേ​ത​ര​മു​ഖം കൈ​വ​രു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബിജെപി.

Read More: ‘ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളത്’; കെപിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി

കോ​ൺ​ഗ്ര​സി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ വാ​തി​ല​ട​ഞ്ഞ അ​ബ്​​ദുളള​ക്കു​ട്ടി​യും അ​നു​കൂ​ല സ​മ​യ​ത്തു​ത​ന്നെ​യാ​ണ്​ മോ​ദി​ സ്​​തു​തി​യു​മാ​യി എത്തിയത്. വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചതെന്ന് പറഞ്ഞ് അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നിന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതുമൊക്കെയും വോട്ടായി മാറിയെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ, പാര്‍ട്ടി വിടുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയാണ് അബ്ദുളളക്കുട്ടിയുടെ വിശദീകരണം. മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യുകയാണ് വേണ്ടത്. വികസന പദ്ധതികളാണ് മോദിക്ക് വന്‍ ജയം സമ്മാനിച്ചത്. മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ട്. ടോയ്‌ലറ്റുകള്‍ നിര്‍മിച്ച് നല്‍കിയതും നിർധന കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കയതുമുള്‍പ്പെടെയുള്ള പദ്ധതികള്‍ എടുത്തു കാട്ടിയായിരുന്നു അബ്ദുളളക്കുട്ടിയുടെ പോസ്റ്റ്. രാജ്യത്തെ രാഷ്ട്രീയം മാറുകയാണെന്നും നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ യാഥാർഥ്യം മറക്കരുതെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എംഎല്‍എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലായെന്നും വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.