തിരുവനന്തപുരം: ബിജെപി ഹർത്താലിനെതിരെ ജനരോഷം. തിരുവനന്തപുരം പാങ്ങോട് കടകൾ അടപ്പിക്കാനെത്തിയ ബിജെപി പ്രവർത്തകരെ നാട്ടുകാർ തടഞ്ഞു. വ്യാപാരികൾക്കൊപ്പം നാട്ടുകാരുടെയും പ്രതിഷേധം കനത്തതോടെ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാനുളള നീക്കത്തിൽനിന്നും പിന്മാറി.

സംസ്ഥാനത്ത് ഹർത്താൽ ഭാഗികമാണ്. സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിൽ ഓടുന്നുണ്ട്. അതേസമയം, കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല. ഇത് യാത്രക്കാരെ ബാധിച്ചിട്ടുണ്ട്.

Read: ബിജെപി ഹർത്താല്‍; പാലക്കാട് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് നേരെ ആക്രമണം

ഇതിനിടെ പാലക്കാട് അക്രമമുണ്ടായി. ഡിപ്പോയുടെ പുറത്ത് നിര്‍ത്തി ഇട്ടിരുന്ന കെഎസ്ആർടിസി ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെ എത്തിയ അക്രമി സംഘം ബസുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കോഴിക്കോടും മറ്റു വടക്കന്‍ ജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലുള്ളൂ. യാത്രക്കാരെ എത്തേണ്ടിടത്ത് എത്തിക്കാനായി പൊലീസ് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. ബിജെപി സമരപ്പന്തലിന് മുന്നിലെ മധ്യ വയസ്കന്റെ ആത്മഹത്യ ശ്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ