ളാഹ: പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ളാഹ കമ്പകത്ത് വളവില്‍ അയ്യപ്പ ഭക്തനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്​​ ഹർത്താൽ. പന്തളം മുളമ്പുഴ സ്വദേശി ശിവദാസനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്​. ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ശിവദാസ​ന്റെ മരണത്തിന് നിലക്കലില്‍ നടന്ന പോലീസ് നടപടിയുമായി ബന്ധമില്ലെന്ന് പത്തനംതിട്ട എസ്.പി പി.ടി നാരായണന്‍ വ്യക്​തമാക്കി. 19ാം തീയതി ശിവദാസന്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സുപ്രീം കോടതി വിധിക്കെതിരെ നടത്തിയ അക്രമത്തിനെതിരെ പൊലീസ് നടപടി നടന്നതിന് അടുത്ത ദിവസമാണ് ശിവദാസൻ വീട്ടിൽ നിന്നും പോയതെന്ന് പരാതയിൽ പറയുന്നു. പതിനെട്ടാം തീയതി വീട്ടിൽ നിന്നും പോയ ശിവദാസൻ തൊട്ടടുത്ത ദിവസം വീട്ടിലേയ്ക്ക് ഫോൺ ചെയ്തിരുന്നതായും മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ​ പൊലീസ് പറയുന്നു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ