scorecardresearch
Latest News

കോഴിക്കോട് നാളെ ബിജെപി ഹർത്താൽ

ബിജെപി ഓഫിസുകൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

hartal
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. ബിജെപി ഓഫിസുകൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിറങ്ങിയ ഉടനെയായിരുന്നു ബോംബേറ്. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. നാലു പേരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. അതേസമയം, ആർഎസ്എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം ആരോപിച്ചു.

സിപിഎമ്മിന്റെ വിവിധ ഓഫിസുകൾക്കു നേരെയും ഇന്നലെ അക്രമമുണ്ടായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bjp hartal in calicut tomorrow against cpm attacks