പമ്പ: അയ്യപ്പ വേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് വനിത മാധ്യമപ്രവർത്തകയെ തടഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. സന്നിധാനത്തേക്ക് പോകാൻ മാധ്യമപ്രവർത്തകയ്ക്ക് പരമാവധി സംരക്ഷണം പൊലീസ് ഒരുക്കി. ബിജെപി ഗുണ്ടകളുടെ തെറിവിളി മടുത്ത് അവർ സ്വയം പിന്മാറുകയായിരുന്നു. ബിജെപി തെറിവിളി അവസാനിപ്പിച്ചാൽ മണ്ഡലകാലം സമാധാനപരമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച മാധ്യമപ്രവർത്തക സുഹാസിനി രാജാണ് മടങ്ങിയത്. പ്രതിഷേധക്കാർ അസഭ്യ വർഷം നടത്തിയതോടെ മരക്കൂട്ടത്ത് വച്ച് അവർ യാത്ര അവസാനിപ്പിച്ചു. കല്ലേറുണ്ടായതുകൊണ്ടാണ് യാത്ര അവസാനിപ്പിച്ചതെന്ന് സുഹാസിനി പറഞ്ഞു. ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി റിപ്പോർട്ടറാണ് സുഹാസിനി. ന്യൂയോർക്ക് ടൈംസ് റിപ്പോട്ടറായ കായ് ഷൾട്സും അവർക്കൊപ്പം സന്നിധാനത്തേക്ക് പോകാൻ എത്തിയിരുന്നു.

അതിനിടെ, ശബരിമലയിൽ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ