Latest News

കേരളം ഭരിക്കുന്നത് തെമ്മാടിയായ മുഖ്യമന്ത്രി: എ.എൻ.രാധാകൃഷ്ണൻ

ഇയാളൊരു മുഖ്യമന്ത്രിയല്ല, വെറും ഗുണ്ടയാണെന്നും രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് തെമ്മാടിയായ മുഖ്യമന്ത്രിയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. ഇതുപോലെ ഗുണ്ടയായ മുഖ്യമന്ത്രി കേരള ചരിത്രം ഇതുവരെ കണ്ടിട്ടില്ല. ഗുണ്ട മാത്രമല്ല ഭീരുവുമാണ്. ഭീരുവായ മുഖ്യമന്ത്രി മഫ്തി പൊലീസുകാരുമായി കമ്മ്യൂണിസ്റ്റുകളായ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ എത്തിച്ച് ആചാരലംഘനം നടത്തി. ഇയാളൊരു മുഖ്യമന്ത്രിയല്ല, വെറും ഗുണ്ടയാണെന്നും രാധാകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ശബരിമലയിൽ ഇന്നു പുലർച്ചെയാണ് യുവതികൾ ദർശനം നടത്തിയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവുമാണ് ശബരിമലയിലെത്തി അയ്യപ്പനെ കണ്ടത്. പുലർച്ചെ 3.45 ഓടെയാണ് ഇവർ ദർശനം നടത്തിയതെന്നാണ് വിവരം. മഫ്തിയിൽ പൊലീസുകാർ ഇവർക്ക് സംരക്ഷണവും നൽകിയിരുന്നു.

പമ്പ വഴിയാണ് ബിന്ദുവും കനകദുർഗയും സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ട് ഉണ്ടായിട്ടും പതിനെട്ടാം പടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തിയാണ് ഇവർ ദർശനം നടത്തിയത്. ദർശനത്തിനുശേഷം ഇവരെ പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചതായാണ് വിവരം.

ഡിസംബർ 24 ന് ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന് എത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് ദർശനം നടത്താതെ മടങ്ങി. ശബരിമല ദർശനത്തിന് വീണ്ടും എത്തുമെന്ന് അറിയിച്ചാണ് ഇരുവരും അന്ന് മടങ്ങിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp general secretary an radhakrishnan called pinarayi vijayan gunda

Next Story
നടയടച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനം: കോടിയേരി ബാലകൃഷ്ണന്‍Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com