scorecardresearch

സ്വാശ്രയ മാനേജ്മെന്‍റ് കോളജുകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി പിന്തുണ

നെഹ്റു, ടോംസ് കോളജുകളില്‍ ഉടന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന് രൂപം നല്‍കുകയും ചെയ്യും

നെഹ്റു, ടോംസ് കോളജുകളില്‍ ഉടന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന് രൂപം നല്‍കുകയും ചെയ്യും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഗുജറാത്തും ഹിമാചൽപ്രദേശും കാവിയണിയുമെന്ന് എക്സിറ്റ്‌പോൾ ഫലങ്ങൾ

തിരുവനന്തപുരം: ലോ അക്കാദമി, ടോംസ്, നെഹ്റു കോളജ് ഉള്‍പെടെ സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്‍റ് കോളജുകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഭാവി നിലപാട് രൂപീകരിക്കാനും ബി.ജെ.പി ഉപസമിതി രൂപീകരിച്ചു. മുന്‍ സംസ്ഥാന പ്രസസിഡന്‍റ് വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഉപസമിതി നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Advertisment

നെഹ്റു, ടോംസ് കോളജുകളില്‍ ഉടന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന് രൂപം നല്‍കുകയും ചെയ്യുമെന്നും കോര്‍ കമ്മിറ്റി യോഗ തീരുമാനം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിനും സര്‍വകലാശാലക്കും ലഭിച്ച അവസരങ്ങള്‍ പാഴാക്കി. പ്രശ്നത്തെ ജനകീയ പ്രക്ഷോഭത്തില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനും സര്‍വകലാശാലക്കുമാണ്. പ്രിന്‍സിപ്പല്‍ രാജിവെച്ച് ഒഴിയണമെന്ന ആവശ്യം ഇപ്പോഴും പരിഹരിച്ചിട്ടില്ല.

വ്യക്തമായ ഉത്തരം നല്‍കാന്‍ മാനേജ്മെന്‍റിനും സര്‍ക്കാറിനും കഴിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകാര്യമായ നിലപാട് സ്വീകരിച്ചാല്‍ പല സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കും അത് പാഠമാവും. ഇത് പരിഹരിക്കപെടേണ്ടത് വിദ്യാര്‍ത്ഥി സമൂഹത്തിന്‍െറ മുഴുവന്‍ ആവശ്യമാണ്. വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമി വഴിവിട്ട് വാണിജ്യവല്‍കരിച്ചു.

Advertisment

ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. അയ്യപ്പന്‍ പിള്ള രാജിവെച്ചിട്ടുണ്ടെന്ന് കുമ്മനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജിവെച്ചുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Bjp Kummanam Rajasekharan Kerala Law Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: