scorecardresearch

നിരാഹാര സമരം 13ാം ദിവസത്തിലേക്ക്; പത്മനാഭന്‍ ശോഭാ സുരേന്ദ്രന് 'ബാറ്റണ്‍' കൈമാറിയേക്കും

രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സി.കെ പത്മനാഭന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സി.കെ പത്മനാഭന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

author-image
WebDesk
New Update
സി.കെ.പത്മനാഭന്‍ നിരാഹാര സമരം അവസാനിപ്പിച്ചു; സമരം ഏറ്റെടുത്ത് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 13-ാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് നിരാഹാരസമരം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സി.കെ പത്മനാഭന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

Advertisment

സമരം തുടരുന്ന സി കെ പത്മനാഭന് പിന്തുണ അർപ്പിച്ച് എറണാകുളം ജില്ലയിലെ പ്രവർത്തകർ ഇന്ന് സമരപ്പന്തലിൽ എത്തും.സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും.

നിരാഹാര സമരം സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിജെപി പറയുന്നതിനിടെയാണ് മധ്യവയസ്കന്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ആത്മഹത്യ ചെയതത്. മരിച്ചത് അയ്യപ്പ ഭക്തനാണെന്ന് പറഞ്ഞാണ് ഇന്നലെ ബിജെപി ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍ ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയുടെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്. തനിക്ക് സമൂഹത്തോട് വെറുപ്പാണ്,​ എന്നെ ആരും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടില്ലെന്നും മരണമൊഴിയിലുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ വച്ച് വേണുഗോപാലൻ നായർ ആത്മഹത്യക്ക് ശ്രമിച്ചത്. സമരപ്പന്തലിന് എതിർവശത്തെ റോഡിലെത്തിയ വേണുഗോപാലൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതുകണ്ട് സമരം ചെയ്യുന്ന നേതാക്കൾ ഉണർന്നു. ഉടൻ നേതാക്കളും പ്രവർത്തകരും ചേർന്ന് പന്തലിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തീകെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സഹായിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച വേണുഗോപാലൻ നായർ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് മരിച്ചത്.

Strike Bjp Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: