തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ ബി​ജെ​പി സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. നി​രാ​ഹാ​രം കി​ട​ന്നി​രു​ന്ന ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സി​ന് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എന്നാല്‍ ശബരിമല വിഷയത്തില്‍ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിളള പറഞ്ഞു.

ശബരിമല നട തുറക്കുന്ന കുംഭം ഒന്നാം തിയതി ഉപവാസ സമരം തുടരുമെന്നും വീടുകള്‍ കയറി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന് പൂ​ർ​ണ വി​ജ​യം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നു തു​റ​ന്നു സ​മ്മ​തി​ച്ചാ​ണ് ബി​ജെ​പി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​ച്ച​ത്. ഇ​ക്കാ​ര്യം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള സ​മ​ര​പ്പ​ന്ത​ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ് ആ​ദ്യം നി​രാ​ഹാ​ര​മി​രു​ന്ന​ത്. പി​ന്നീ​ട് നേ​താ​ക്ക​ളാ​യ സി.​കെ പ​ദ്മ​നാ​ഭ​ൻ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, ശി​വ​രാ​ജ​ൻ, പി.​എം. വേ​ലാ​യു​ധ​ൻ, വി.​ടി. ര​മ എ​ന്നി​വ​ർ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പി.​കെ. കൃ​ഷ്ണ​ദാ​സ് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.