Latest News

സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; പാർട്ടി ഒറ്റക്കെട്ടെന്ന് ബിജെപി

ഒറ്റതിരഞ്ഞ് നേതാക്കളെ അക്രമിച്ച് പാർട്ടിയെ ഛിന്നഭിന്നമാക്കാമെന്ന് കരുതേണ്ടെന്നും കുമ്മനം പറഞ്ഞു

BJP, ബിജെപി, K Surendran, കെ സുരേന്ദ്രന്‍, BJP Kerala, Kodakara Hawala Case, കൊടകര കേസ്, Hawala Case BJP. Narendra Modi, Amit Shah, IE Malayalam, ഐഇ മലയാളം
Photo Credit: BJP Keralam Facebook Page

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി കോർ കമ്മിറ്റി യോഗം. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനും പരിഹാസ കഥാപാത്രമാക്കിമാറ്റാനുമുള്ള സിപിഎമ്മിന്റെയും കോൺഗ്രസ്സിന്റെയും ശ്രമം വിലപ്പോവില്ലെന്നും പാർട്ടി അതിനെ ഒറ്റക്കെട്ടായി നിൽക്കുമെന്നും കോർ കമ്മിറ്റി യോഗത്തോട് അനുബന്ധമായി നടത്തിയ വാർത്താസമ്മേളനത്തിൽ കുമ്മനം രാജശേഖരൻ പറഞ്ഞു.

ഒറ്റതിരഞ്ഞ് നേതാക്കളെ അക്രമിച്ച് പാർട്ടിയെ ഛിന്നഭിന്നമാക്കാമെന്ന് കരുതേണ്ടെന്നും കുമ്മനം പറഞ്ഞു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അടക്കം ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്.

ബിജെപി കോർ കമ്മിറ്റി യോഗം എറണാകുളത്തെ ഒരു ഓഡിറ്റോറിയത്തിൽ നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ അതിന് നിയന്ത്രണമേർപ്പെടുത്തുകയും പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ നടപടിയെ കുമ്മനം കുറ്റപ്പെടുത്തി. കോര്‍ കമ്മിറ്റി യോഗം വിലക്കിയത് സര്‍ക്കാര്‍ ഇടപെട്ടിട്ടാണെെന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയും എല്ലാ പ്രോട്ടോക്കോളുകള്‍ക്കും വിധേയമായുമാണ് ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനുള്ള ഭരണഘടനാപരമായ മൗലികമായ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ലംഘിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.

ബിജെപിയെ അവഹേളിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്നും പ്രതികാര രാഷ്ട്രീയത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടുമെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് തൃശൂർ കൊടകരയിലുണ്ടായ ഒരു കവർച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടിയെയും അതിൻറെ നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമം സിപിഎം നയിക്കുന്ന സർക്കാർ നടത്തുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

Also Read: കൊടകര കുഴൽപ്പണക്കേസ്: നിലപാടറിയിക്കാൻ സമയം വേണമെന്ന് ഇഡി ഹൈക്കോടതിയിൽ

“സംസ്ഥാന അധ്യക്ഷൻറെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജൻഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. സംസ്ഥാന പോലീസിനെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കുകയാണ് സിപിഎം,” പ്രസ്താവനയിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി, പാര്‍ട്ടി നേതൃത്വത്തിലേക്ക് വിരള്‍ ചൂണ്ടുന്ന കുഴല്‍പ്പണക്കേസ് ആരോപണങ്ങള്‍ എന്നിവ തിരിച്ചടിയായ നില്‍ക്കെേയാണ് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായാണ് നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്നത്.

തിരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ ഓണ്‍ലൈനായി നേരത്തെ കോര്‍ കമ്മിറ്റി ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം, കുഴല്‍പ്പണക്കേസ് തുടങ്ങിയവ ചര്‍ച്ചാ വിഷയം ആയേക്കും. കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം,കേരളത്തിലെ അടക്കം തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രകടനം ബിജെപി ദേശിയ നേതൃത്വം വിലയിരുത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അഞ്ച് സീറ്റ് വരെ നേടാനാകുമെന്നായിരുന്നു പ്രതീക്ഷ. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp core committee today will discus kodakara hawala case

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express