ചെങ്ങന്നൂർ: കെ. എം മാണിയോട് അയിത്തമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ആരോടും അയിത്തമില്ലെന്നും എല്ലാവരുടെയും വോട്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പിൽ മാണിയുടെ വോട്ട് വാങ്ങുന്നത് രാഷ്ട്രീയ സഖ്യമല്ലെന്ന്
കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. രാഷ്ട്രീയസഖ്യവും തിരഞ്ഞെടുപ്പിൽ വോട്ട് സ്വീകരിക്കുന്നതും രണ്ടാണ്. എൻ ഡി എയിലെ ഘടകകക്ഷിയാകുമോ ഇല്ലയോ എന്നത് ഘടകകക്ഷികളടക്കം ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണ്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് മാണിയാണ്. ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസിന്റെയും വോട്ട് വേണമെന്ന് വ്യക്തമാക്കിയ കുമ്മനം അഴിമതിയാരോപണത്തിന്റെ പേരിൽ വോട്ട് വേണ്ടെന്ന് വെയ്ക്കില്ലെന്ന് വ്യക്തമാക്കി.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ അമ്പത് ശതമാനം വോട്ട് നേടുകയെന്നതാണ് ബി ജെപിയുടെ ലക്ഷ്യമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ബി ജെ പിയുടെ ഘടകകക്ഷിയായ ബി ഡി ജെ എസ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നിസ്സഹരണമാണ് തങ്ങളുടെ നിലപാട് എന്ന് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേരളാ കോൺഗ്രസ് മാണിയുടെ വോട്ടിന് അയിത്തമില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നത്.