കോട്ടയം: ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇന്നും അന്തിമ തീരുമാനമായില്ല. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി ചേർന്ന കോർകമ്മിറ്റി യോഗത്തിൽ തർക്കം മുറുകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് മത്സരിക്കാൻ സുരക്ഷിക മണ്ഡലം തന്നെ വേണമെന്നാണ് വി മുരളിധര വിഭാഗത്തിന്റെ ആവശ്യം. പത്തനംതിട്ടയോ തൃശ്ശൂരോ കിട്ടിയില്ലെങ്കിൽ മത്സരിക്കില്ല എന്ന നിലപാട് സുരേന്ദ്രൻ കോർ കമ്മിറ്റിയെ അറിയിച്ചതായാണ് റിപ്പോർട്ട്.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ്: നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ ജോസഫ്

കുമ്മാനത്തിന്റെ കടന്ന് വരവോടെയാണ് ബിജെപിയിൽ സീറ്റ് ധാരണകൾ തകിടം മറിഞ്ഞത്. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെ ആശയകുഴപ്പം ഉടലെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് കുമ്മാനം മത്സരിക്കുകയാണെങ്കിൽ ശ്രീധരൻപിള്ള പത്തനംതിട്ടയിലേയ്ക്കാണ് കണ്ണ് വെയ്ക്കുന്നത്. ഇതാണ് പ്രധാന പ്രശ്നം.

Also Read: തുഷാര്‍ തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത

തുഷാർ വെള്ളാപ്പള്ളിയ്ക്ക് തൃശ്ശൂർ വിട്ടുകൊടുക്കേണ്ട സാഹചര്യവും നിലവിലുണ്ട്. നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെയായിരിക്കും ശക്തന്റെ തട്ടകത്തില്‍ സ്ഥാനാര്‍ത്ഥിയായെത്തുക എന്നാണ് സൂചനകൾ. ഇതോടെ രണ്ട് സീറ്റുകളും സുരേന്ദ്രന് വിട്ടുനൽകേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതാണ് കോർകമ്മിറ്റി യോഗത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.