Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു

മൂന്ന് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎമ്മിനെയായിരുന്നു പിന്തുണച്ചിരുന്നത്

Ramesh Chennithala, രമേശ് ചെന്നിത്തല, BJP, ബിജെപി, Kerala News, കേരള വാര്‍ത്തകള്‍, CPM, സിപിഎം, Congress, കോണ്‍ഗ്രസ്, Kerala News, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെമ്പര്‍മാര്‍ വിട്ടുനിന്നതോടെയാണ് ബിജെപിക്ക് വഴിയൊരുങ്ങിയത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പ്രസിഡന്റ് ആയത്.

മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സിപിഎമ്മിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാല്‍ സിപിഎം അംഗം പിന്നീട് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി.

Read More: കെ.കെ.ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്; മന്ത്രി ക്വാറന്റൈനിൽ

18 സീറ്റുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആറ് വീതം സീറ്റാണുള്ളത്. എല്‍ഡിഎഫിന് അഞ്ചും ഒരു സ്വതന്ത്രനും ഭരണസമിതിയിലുണ്ട്. ബിജെപിക്ക് അധികാരം ലഭിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നത്.

സിപിഎം-കോണ്‍ഗ്രസ് ബന്ധം തിരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ നിര്‍ദേശിച്ചത്. ഇതോടെയാണ് മൂന്നാം വട്ട തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നത്. ബിജെപി അനായാസം അധികാരത്തിലെത്തുകയും ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp came to rule ramesh chennithalas panchayath

Next Story
50 ലക്ഷം വാക്സിൻ ഡോസുകൾ വേണം; കേരളത്തിന്റെ ആവശ്യം കേന്ദ്രം ഉടൻ അംഗീകരിക്കണമെന്ന് ആരോഗ്യ മന്ത്രിKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com