Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക്

കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനാണ് കേരളത്തിന്റെ സഹ ചുമതല

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങൾ സജീവമാക്കുകയാണ് ബിജെപി. കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാർക്ക് നൽകി. കേരളത്തിന്റെ ചുമതല പ്രഹ്ലാദ് ജോഷിക്കാണ്. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനാണ് കേരളത്തിന്റെ സഹ ചുമതല.

തമിഴ്നാടിന്റെ ചുമതല കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിക്കാണ്. നരേന്ദ്ര സിങ് തോമറിന് അസമിന്റെയും അര്‍ജുന്‍ റാം മേഘ്‌വാളിനാണ് പുതുച്ചേരിയുടെ ചുമതലയും ബിജെപി നൽകി. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, വി.കെ സിങ് എന്നിവര്‍ക്കാണ് അസമിന്റെയും തമിഴ്‌നാടിന്റെയും സഹചുമതല. രാജീവ് ചന്ദ്രശേഖര്‍ പുതുച്ചേരിയുടെ സഹചുമതല വഹിക്കും.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി പ്രചാരണത്തിന് തുടക്കമിടാൻ ജെ.പി.നഡ്‌ഡ നാളെ കേരളത്തിൽ

അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡ നാളെ കേരളത്തിലെത്തും. മൂന്ന്, നാല് തീയതികളിലാണ് നഡ്‌ഡയുടെ കേരള സന്ദർശനം. പാർട്ടിയോഗങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും.

ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ച് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പാർട്ടി മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുക്കും. നാലിന് തൃശൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിലും നഡ്‌ഡ പങ്കെടുക്കും.

Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും: ജേക്കബ് തോമസ്

നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുമാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നഡ്‌ഡ പങ്കെടുക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp appoints state in charges ahead of assembly elections

Next Story
സ്വാതി സംഗീത പുരസ്‌കാരം ടി.എം.കൃഷ്‌ണയ്‌ക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com