തിരുവനന്തപുരം: പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. പേരൂർക്കടയിൽ ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. കെ.സുരേന്ദ്രൻ അടക്കം ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
