തിരുവനന്തപുരം: ബിജെപി ജില്ല പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലേക്കുള്ള അധ്യക്ഷന്മാരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പി.കെ.കൃഷ്ണദാസ്–വി.മുരളീധര വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുന്ന കാസര്‍കോഡ്, കണ്ണൂര്‍ , എറണാകുളം, കോട്ടയം ജില്ലകളില്‍ പിന്നീടായിരിക്കും പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നത്.

വി.വി.രാജേഷാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് , പത്തനംതിട്ടയിൽ അശോകൻ കുളനട ജില്ലാ പ്രസിഡന്‍റ് ആയി തുടരും. കൊല്ലത്ത് ബി ബി ഗോപകുമാർ തുടരുമ്പോൾ വയനാട് ജില്ല പ്രസിഡന്‍റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. പാലക്കാട് അഡ്വ. ഇ കൃഷ്ണദാസും ജില്ല സെക്രട്ടറിയായി തുടരും. കാസര്‍ഗോഡ് എസ്.ശ്രീകാന്ത് തന്നെ തുടരും.

പ്രഖ്യാപിച്ച പത്തിൽ ഏഴിടത്തും കൃഷ്ണദാസ് പക്ഷം നേടിയപ്പോൾ രണ്ടിടത്ത് മാത്രമാണ് മുരളീധര പക്ഷത്തിന് പ്രസിഡന്‍റ് സ്ഥാനം നേടാനായത്. തിരുവനന്തപുരത്തും പാലക്കാട്ടും ആണ് മുരളീധര പക്ഷം നേതാക്കൾ ജില്ലാ പ്രസിഡന്റുമാരായി . കൊല്ലത്ത് ഗ്രൂപ്പുകൾക്ക് അപ്പുറം ആര്‍എസ്എസ് നോമിനിയാണ് ജില്ലാ പ്രസിഡന്‍റായത് . എൻഡിപി യൂണിയൻ പ്രസിഡന്റ് കൂടിയാണ് ഗോപകുമാര്‍.

മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരൻ പിള്ള പോയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ വരുമെന്നാണ് കരുതുന്നത്. സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വവും സുരേന്ദ്രനെ എതിര്‍ക്കുന്നില്ല. രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.