ശബരിമല: ഹർത്താലിനെ എഎച്ച്‌പി പിന്തുണയ്ക്കും; എതിർക്കില്ലെന്ന് ബിജെപി

വിശ്വാസികളാണ് ഹർത്താൽ നടത്തുന്നതെന്ന് ബിജെപി

കൊച്ചി: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൊണ്ടുളള സുപ്രീം കോടതി വിധിക്കെതിരെ നാളെ ഹർത്താൽ. ശബരിമല സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ പ്രവീൺ തൊഗാഡിയയുടെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് പിന്തുണ പ്രഖ്യാപിച്ചു.

ഹർത്താൽ വിശ്വാസികൾ പ്രഖ്യാപിച്ചതാണെന്നും തങ്ങൾ ഇതിനെ എതിർക്കില്ലെന്നും ബിജെപി ഓഫീസിൽ നിന്നും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് വിവരം ലഭിച്ചു.

ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നിയമ നിർമ്മാണം നടത്തില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വിശ്വാസികളെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് എഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ബിജിത്ത് പറഞ്ഞു.

ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പൂർണ്ണ പിന്തുണ എഎച്ച്പി പ്രഖ്യാപിച്ചു. പാൽ, പത്രം, ആശുപത്രി, പ്രധാന ക്ഷേത്രങ്ങളിലെ നവരാത്രി ആഘോഷം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് എഎച്ച്‌പി വ്യക്തമാക്കി.

അതേസമയം, ഹർത്താലിൽ വാഹന ഗതാഗതം തടസപ്പെടുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. നിയമ വാഴ്ചയും സമാധാന അന്തരീക്ഷവും നിലനിർത്താൻ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല, പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, എരുമേലി, പന്തളം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ് ഉണ്ടാകും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ രാത്രിയിൽ കൂടുതൽ പട്രോളിങ് നടത്താനും പിക്കറ്റിങ് ഏർപ്പെടുത്താനും തീരുമാനം എടുത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bjp ahp backs kerala harthal over sabarimala issue

Next Story
കൊച്ചുവേളി-ബാനസാവാടി ഹംസഫർ എക്‌സ്‌പ്രസ്സ്Train, ട്രെയിൻ, Special Train, സ്പെഷ്യൽ ട്രെയിൻ, Bangalore Train, ബെംഗളൂരു ട്രെയിൽ, Bangalore Train, Thiruvanathapuram to Bangalore Train, Kallada, കല്ലട, Trivandrum Bangalore Train, Trains to Bangalore,
The moderation of comments is automated and not cleared manually by malayalam.indianexpress.com