/indian-express-malayalam/media/media_files/uploads/2018/09/PC-GEORGE-image.jpg)
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് പി.സി.ജോർജ് എംഎൽഎ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോർജ് ആരോപിച്ചു.
'ബിഷപ്പിനെതിരെ ചുമത്തിയത് കള്ളക്കേസാണ്. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയിൽ സംശയമുണ്ട്. കത്തോലിക്ക സഭയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് വിശ്വാസം. പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചിത്രങ്ങൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽനിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു.
നേരത്തെയും ബിഷപ്പിനെ പിന്തുണച്ചും കന്യാസ്ത്രീയെ അധിക്ഷേപിച്ചും ജോർജ് രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്നായിരുന്നു ജോർജിന്റെ ചോദ്യം. 12 തവണ സുഖം അനുഭവിച്ച ശേഷം പതിമൂന്നാം തവണയാണ് പീഡന പരാതി നൽകിയതെന്നും ജോർജ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.