scorecardresearch

ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു

പരുക്കേറ്റ ബിഷപ്പിനെ ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പരുക്കേറ്റ ബിഷപ്പിനെ ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

author-image
WebDesk
New Update
ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു

കോട്ടയം: ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബിഷപ്പ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ തലകുത്തനെ മറിയുകയായിരുന്നു. ബിഷപ്പിന്റെ തലയ്ക്കാണ് പരുക്കേറ്റത്.

Advertisment

ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ബിഷപ്പിനെ ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

2016 ഒക്ടോബർ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​വും ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കാം​ഗ​വു​മാ​ണ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ കോട്ടയം ഏറ്റുമാനൂരില്‍ നടക്കുമെന്നാണ് അറിയുന്നത്. കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഇത് സംബന്ധിച്ച തീരുമാനമാകും.

Car Accident Death Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: