കൊച്ചി:ജലന്ധർ ബിഷപ്പ് ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും ജലന്ധർ പൊലീസ് കേരളാ പൊലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.  ഇത് ജലന്ധർ രൂപത ഔദ്യോഗികമായി ജലന്ധർ പൊലീസിനെ അറിയിച്ചതായാണ് വിവരം.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യസ്ത്രീകൾ ഹൈക്കോടതിക്ക് സമീപം നടത്തുന്ന സമരം ശക്തമാകുന്നു. ഒമ്പത് ദിവസം പിന്നിടുമ്പോൾ സമരത്തിന് പിന്തുണ ഏറുകയാണ്.

ജനങ്ങളിലാണ് പ്രതീക്ഷയെന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ഫ്രാങ്കോയുടെ പണത്തിന് മുന്നിൽ​ പിതാക്കന്മാർ വായ തുറന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പിതാക്കന്മാരുടെ മൗനം വേദനിപ്പിക്കുന്നതായും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

കന്യാസ്ത്രീകൾ നീതി തേടി നടത്തുന്ന സമരത്തിന് പിന്തുണയുമായി സമരപന്തലിൽ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരം കിടന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യ നില വഷളയാതിനെ മാറ്റി. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . സ്റ്റീഫൻ മാത്യുവിനെ പകരം അലോഷ്യസ് ജോസഫ് നിരാഹാരം തുടങ്ങി.

കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി വിവിധ സാമൂഹിക തലങ്ങളിൽ നിന്നുളളവർ ഇന്നും എത്തി. നാളെ മുതൽ സമരം മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.