scorecardresearch

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജി; ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിക്കും

കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ബിഷപ്പ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്

കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ബിഷപ്പ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്

author-image
WebDesk
New Update
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി തളളി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിക്കും. ഇത് രണ്ടാം തവണയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ ജാമ്യ ഹര്‍ജിയുമായി സമീപിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Advertisment

കേസ് അട്ടിമറിക്കാനുളള സാധ്യതയാണ് ജാമ്യ ഹർജി എതിർത്തുകൊണ്ട് അന്വേഷണ സംഘം ഉയർത്തിക്കാട്ടിയത്. ബിഷപ്പിനെതിരെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ മൂന്ന് കേസുകളും ജാമ്യം അനുവദിക്കുന്നതിന് വിലങ്ങുതടിയായി.

കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകള്‍ അടക്കമുളളവരുടെ രഹസ്യ മൊഴിയെടുത്ത സാഹചര്യത്തിലാണ് ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. രഹസ്യ മൊഴിയെടുത്ത സാഹചര്യത്തില്‍ ഇനി ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് ബിഷപ്പ് വാദിക്കാൻ ശ്രമിക്കുക.

Sexual Abuse Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: