/indian-express-malayalam/media/media_files/uploads/2018/09/Manju-Warrier-comes-in-support-of-Kerala-Nun-Protest-against-delay-in-arresting-Jalandhar-Bishop-1.jpg)
church, church abuse, nun abuse clergy abuse, kuruvilangad, kerala nun protest, bishop franko
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീയ്ക്ക് സഭയുടെ പീഡനം. സിറോ മലബാര്‍ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേയില്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. മൂവാറ്റുപുഴയിലെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നാണ് സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പരാതി. സഹോദരന്‍ ജിമ്മി കുര്യാക്കോസിന്റെ പരാതിയില്‍ കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് പൊലീസ് മോചിപ്പിച്ചു.
മഠത്തില്‍ താന്‍ തടങ്കലില്‍ കഴിയുകയായിരുന്നുവെന്ന് സിസ്റ്റര്‍ ലിസി പൊലീസിന് മൊഴി നല്‍കി. കന്യാസ്ത്രീയുടെ പരാതിയില്‍ മദര്‍ സുപ്പീരിയര്‍ അടക്കം നാലുപേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കന്യാസ്ത്രീക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റര്‍ ലിസി വടക്കയിലിനോട് ആയിരുന്നു. കേസില്‍ ഫ്രാങ്കോയ്‌ക്കെതിരായി മൊഴി നല്‍കിയതിനു പുറകേ ഇവരെ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയിരുന്നതായും പരാതിയില്‍ പറയുന്നു.
അസുഖബാധിതയായ അമ്മയെ കാണാന്‍ സിസ്റ്റര്‍ മറ്റ് രണ്ടു കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തിയിരുന്നു. എന്നാല്‍ അമ്മയെ കണ്ട് മഠത്തിലേക്ക് മടങ്ങിയതിന് ശേഷം സിസ്റ്റര്‍ ലിസിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായി. ഇതേ തുടര്‍ന്നാണ് സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us