/indian-express-malayalam/media/media_files/uploads/2018/09/Bishop-Franco-Mulakkal-3.jpg)
കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ വീണ്ടും ആരോപണം. മഠത്തിൽവച്ച് ബിഷപ് തന്നെ കടന്നുപിടിച്ചെന്ന് ആരോപിച്ച് മറ്റൊരു കന്യാസ്‌ത്രീ രംഗത്തെത്തി.
ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. സാക്ഷിമൊഴിയിലാണ് കന്യാസ്‌ത്രീ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വീഡിയോ കോളിലൂടെ ബിഷപ് അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിൽ പറയുന്നു.
മിഷണറീസ് ഓഫ് ജീസസിലെ തന്നെ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ബിഷപ് ഫ്രാങ്കോയെ ഭയപ്പെട്ടാണ് പരാതി നൽകാതിരുന്നതെന്നും കന്യാസ്ത്രീ പറയുന്നു.
Kerala Weather: ഇന്നും നാളെയും ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
പുതിയ ആരോപണത്തിൽ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. കന്യാസ്ത്രീ രേഖാമൂലം പരാതി നൽകാത്തതുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്.
2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങി തിരിച്ചുവന്ന ബിഷപ്പിന് വിശ്വാസികൾ വലിയ സ്വീകരണം നൽകിയിരുന്നു.
2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.