/indian-express-malayalam/media/media_files/uploads/2018/09/franco-mulakkal1.jpg)
Bishop Franco Mulakkal Arrested in Kerala Nun Rape Case: കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. ബിഷപ്പിനെ രണ്ടു ദിവസത്തെ (തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ) പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയിൽ വിടണമെന്നാണ് പൊലീസ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്. ബിഷപ്പിന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ടാണ് പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടത്.
ഫ്രാങ്കോ മുളയ്ക്കലിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ഡിസ്ചാര്‍ജ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രായത്തിന്‍റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്‍റേതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Read: മഠത്തിൽവച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ട്; വിവരങ്ങൾ പുറത്ത്
ഇന്നലെ രാത്രി​ തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​യി​ൽ ബി​ഷപ്പ് ഫ്രാങ്കോ മുളയ്ക്കലി​ന്റെ രക്തസമ്മർദം 200 രേഖപ്പെടുത്തുകയും ഇസിജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി 8 മണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്‌തതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അനധികൃതമായി തടവില്‍ വയ്ക്കുക, ബലാത്സംഗം, അസ്വാഭാവിക ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് നെഞ്ച് വേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. കോട്ടയം പൊലീസ് ക്ലബ്ബിലേക്കുളള യാത്രാമധ്യേയാണ് അദ്ദേഹത്തിന് നെഞ്ച് വേദനയുണ്ടെന്ന് പരാതിപ്പെട്ടത്. ഇന്ന് ബിഷപ്പിനെ പാലാ കോടതിയില്‍ ഹാജരാക്കും. തൃപ്പുണിത്തുറയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജനം കൂക്കിവിളിച്ചാണ് എതിരേറ്റത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃപ്പുണിത്തുറയില്‍ വച്ച് അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കിയിരുന്നു.
'തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബിഷപ്പിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. ഇതുവരെ ഉളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. ഇനിയും തെളിവുകള്‍ ശേഖരിക്കും. നാളെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും. ബിഷപ്പ് പീഡനം നടത്തിയിട്ടുണ്ടെന്നതിനും തെളിവുണ്ട്. അദ്ദേഹം പറഞ്ഞത് കളളമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്,' എസ്‌പി ഇന്നലെ വ്യക്തമാക്കി.
കുറവിലങ്ങാട് മഠത്തിൽ കഴിയുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി പൊലീസ് സംഘം ഏഴാം തവണയും രേഖപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us