scorecardresearch

ദേശീയപാത വികസനത്തിന്റെ പേരിൽ മരം മുറി, നൂറിലേറെ പക്ഷികള്‍ ചത്തു

വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് മരം മുറിച്ചത്

ദേശീയപാത വികസനത്തിന്റെ പേരിൽ മരം മുറി, നൂറിലേറെ പക്ഷികള്‍ ചത്തു

മലപ്പുറം: റോഡ് വികസനത്തിന്റെ പേരിൽ മലപ്പുറം രണ്ടത്താണിയിലും മരംമുറി. മൂന്നാഴ്ച മുൻപാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരം തള്ളിയിട്ടത്. നൂറിലേറെ പക്ഷികൾ ചത്തു. ഇതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു.

വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് മരം മുറിച്ചത്. ഈ മരത്തിലും സംരക്ഷിത വിഭാഗത്തില്‍പ്പെട്ട നിരവധി പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. സംഭവത്തില്‍ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഉപകരാറുകാരനെതിരെ കേസെടുത്തു. മലപ്പുറത്ത് വിവിധ റോഡുകളുടെ വികസനത്തിനായി രണ്ടായിരത്തി അ‌ഞ്ഞൂറോളം മരങ്ങള്‍ മുറിച്ചു മാറ്റാനാണ് വനം വകുപ്പ് അനുമതി നല്‍കിയത്. എന്നാൽ ഇതിന്‍റെ മറവില്‍ വന്‍ കൊള്ളയും പ്രകൃതിചൂഷണവുമാണ് നടന്നത്.

അതിനിടെ, മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കരാർ കമ്പനിക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്. മരം മുറിച്ചപ്പോൾ ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Birds died in malappuram state highway development

Best of Express