scorecardresearch
Latest News

സംസ്ഥാനത്ത് പക്ഷിപ്പനി; കോട്ടയത്തും ആലപ്പുഴയിലും സ്ഥിരീകരിച്ചു

എച്ച് 5 എന്‍ 1 ആണ് കോട്ടയത്ത് സ്ഥിരീകരിച്ചിരിക്കുന്നത്

സംസ്ഥാനത്ത് പക്ഷിപ്പനി; കോട്ടയത്തും ആലപ്പുഴയിലും സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് മാത്രം മൂന്നിടത്ത് രോഗം സ്ഥിരീകരിച്ചു. വെച്ചൂര്‍, അയ്മനം, കല്ലറ പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. പി. കെ. ജയശ്രീ അറിയിച്ചു.

എച്ച് 5 എന്‍ 1 ആണ് കോട്ടയത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. അടിയന്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം കലക്ടറേറ്റില്‍ പുരോഗമിക്കുകയാണ്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്.

അതേസമയം, ആലപ്പുഴയില്‍ നെടുമുടിയിലും കരുവാറ്റയിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നെടുമുടിയിൽ 22,803 താറാവുകളെയും കരുവാറ്റയിൽ 15,875 താറാവുകളെയും നാളെ മുതൽ കൊന്നു നശിപ്പിക്കാന്‍ തീരുമാനമായി. നേരത്തെ തകഴി പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Also Read: ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ സംരക്ഷണം നല്‍കുമെന്ന് പഠനം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bird flu reported in kottayam and alappuzha