കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കത്തിച്ചുകളയും

പ്രതിരോധ നടപടിയെന്നോണം വളർത്തുപക്ഷികളെ കൊന്നു കത്തിച്ചുകളയാൻ തീരുമാനമായിട്ടുണ്ട്

Kerala market, GST, Chicken Price, Thomas Isaac, Paultry Farmers

കോഴിക്കോട്: കേരളത്തിൽ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Read Also: നിറങ്ങളിൽ നീരാടി നിക്കും പ്രിയങ്കയും, ആതിഥേയരായി അംബാനി കുടുംബം; ഹോളി ആഘോഷ ചിത്രങ്ങൾ

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതലും സ്വീകരിച്ചെന്നും മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു.

രണ്ട് ഫാമുകളിലെയും കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് വ്യാഴാഴ്‌ച സംശയം തോന്നിയിരുന്നു. ഇതേത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിൽ പരിശോധന നടന്നു. ഇന്നലെയാണ് സാംപിളുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചത്. സാംപിൾ പരിശോധനാ റിപ്പോർട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Read Also: ചാക്കോച്ചന്റെ ഇസയ്ക്ക് സ്നേഹവുമായി നസ്രിയയും അമാലുമെത്തി

പ്രതിരോധ നടപടിയെന്നോണം വളർത്തുപക്ഷികളെ കൊന്നു കത്തിച്ചുകളയാൻ തീരുമാനമായിട്ടുണ്ട്. ഫാമുകളിൽ നിന്നു ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ കൊന്നു കത്തിച്ചുകളയാനാണ് തീരുമാനം. കൊടിയത്തൂരിൽ 6,193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3,524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും കൊന്നുകളയാനാണ് തീരുമാനം.

2016-ലാണ് സംസ്ഥാനത്ത് ഇതിനു മുൻപ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകൾക്കായിരുന്നു അന്ന് രോഗം ബാധിച്ചത്. നിരവധി പക്ഷികളെ അന്ന് കൊന്നൊടുക്കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bird flu confirms in kozhikkode kerala alert

Next Story
മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻAsianet News Media One, Ban, ഏഷ്യനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, KUWJ, കെയു‌ഡബ്ല്യൂജെ , മീഡയാവൺ, വിലക്ക്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express