കേരളത്തില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

താറാവുകൾ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന പക്ഷികളെ നശിപ്പിക്കാനാണ് തീരുമാനം. അലങ്കാര പക്ഷികൾ, വളർത്തു പക്ഷികൾ ഉൾപ്പെടെ ഇതിൽ വരും

Bird flu, പക്ഷിപ്പനി, Bird flu confirms, minister k raju, മന്ത്രി കെ. രാജു, flu, പനി, kottayam, കോട്ടയം, alappuzha, ആലപ്പുഴ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. H-5 N-8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്. മന്ത്രി കെ.രാജുവാണ് ഇക്കാര്യം അറിയിച്ചുത്. കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു.

ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ്​ പടരുന്നത്​ തടയാനും സ്​ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും ദ്രുതകർമസേനയെ വിന്യസിക്കും. കൺട്രോൾ റൂം പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

ആലപ്പുഴ കുട്ടൻ നാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5N8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തിട്ടുണ്ട്.

താറാവുകൾ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന പക്ഷികളെ നശിപ്പിക്കാനാണ് തീരുമാനം. അലങ്കാര പക്ഷികൾ, വളർത്തു പക്ഷികൾ ഉൾപ്പെടെ ഇതിൽ വരും. കർഷകർക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bird flu confirmed in kerala

Next Story
എം.സി കമറുദ്ദീന് മൂന്ന് കേസിൽ ഉപാധികളോടെ ജാമ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com