കൊ​ച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ കുട്ടിയെ കൈയ്യിലെടുത്ത അദ്ദേഹം ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ‌​ക്കാ​യി എത്തിയതായിരുന്നു അദ്ദേഹം. കൊ​ച്ചി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ​ത്തി​യ ബി​പ്ല​വ് കേ​ര​ള​ത്തി​ൽ ബി​ജെ​പി ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​വ​ചി​ച്ചു. മാണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്ന് ബിപ്ലബ് പറഞ്ഞു.

‘ത്രിപുരയിലേത് പോലെ സിപിഎം കണ്ണൂരിലും ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയാണ്. നാടിന്റെ വികസനം അല്ല, പാര്‍ട്ടിയുടെ വികസനമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ത്രിപുരയിലും സിപിഎം ഇതാണ് ചെയ്തത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനമല്ല ചെങ്ങന്നൂരിലുണ്ടാകുക’, ബിപ്ലബ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ