scorecardresearch

പീഡനക്കേസ്: ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി

ഒളിവിലുള്ള ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചതായും സൂചനയുണ്ട്

ഒളിവിലുള്ള ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചതായും സൂചനയുണ്ട്

author-image
WebDesk
New Update
Binoy Kodiyeri, ബിനോയ് കോടിയേരി, sexual allegation, ലൈംഗികാരോപണം, mumbai woman, മുംബൈയിലെ യുവതി, Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണന്‍, rape, പീഡനം, mumbai, മുംബൈ, dubai, ദുബായ്, iemalayalam, ഐഇ മലയാളം

മുംബൈ: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. അഭിഭാഷകൻ മുഖേനയാണ് മുംബൈ ദിൻഡോഷിയ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.

Advertisment

അതേസമയം, ഒളിവിലുള്ള ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചതായും സൂചനയുണ്ട്. ബിനോയിയെ ചോദ്യം ചെയ്യുന്നതിനായി മുംബൈ പൊലീസ് കേരളത്തിലെത്തി തങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ബിനോയിയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നതെന്നാണ് വിവരം. മുംബൈയിലെ ഓഷിവാര സ്റ്റേഷനിലെ ഇൻസ്പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണ് കേരളത്തിലെത്തിയിരിക്കുന്നത്.

ബിനോയിയും പീഡനാരോപണം ഉന്നയിച്ച യുവതിയും മുംബൈയില്‍ ഒരുമിച്ചു താമസിച്ചതിനുള്ള തെളിവ് പൊലീസിനു നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേരളത്തിലെത്തി ബിനോയിക്കായി അന്വേഷണം നടത്തിയത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Binoy Kodiyeri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: