തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യി കോ​ടി​യേ​രി​ക്കെ​തി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ല്‍ ആ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. വിഷയത്തില്‍ പാര്‍ട്ടി ഇടപെടാന്‍ പോകുന്നില്ലെന്നും തെറ്റ് ചെയ്തവര്‍ അനുഭവിക്കും എന്നല്ലാതെ അതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

ബി​നോ​യി പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​ണ്. അ​യാ​ൾ ചെ​യ്യു​ന്ന തെ​റ്റി​ന് അ​യാ​ൾ ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ മ​ക്ക​ൾ ഇ​ങ്ങ​നെ ആ​വാ​ൻ‌ പാ​ടി​ല്ല. ഇ​ങ്ങ​നെ ആ‍​യാ​ൽ എ​ന്ത് ചെ​യ്യാ​ൻ പ​റ്റു​മെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ചോ​ദി​ച്ചു.

ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണത്തിൽ പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചിട്ടുണ്ട്. മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് കഴിയില്ലെന്നും, മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്തുനിന്നോ പാർട്ടിയുടോ ഭാഗത്തു നിന്നോ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. എ.കെ.ജി സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More: മകനെ തള്ളി കോടിയേരി; ഉത്തരവാദിത്തം ബിനോയിക്ക് മാത്രം

‘ഇക്കാര്യങ്ങളെല്ലാം തന്നെ നിയമപരമായി കാണേണ്ടതാണ്. മകനെ സഹായിക്കുന്ന ഒരു നിലപാടും ഞാനോ പാർട്ടിയോ സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. ബിനോയ് പ്രായപൂർത്തിയായ ആളാണ്. ആരോപണങ്ങൾ തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ കടമയാണ്. അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗം എന്ന നിലയിൽ കൂട്ടുനിൽക്കാനും ഉദ്ദേശമില്ല. സി.പി.എം നിലപാട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്’-കോടിയേരി പറഞ്ഞു.

താൻ ആയുർവേദ ചികിത്സയിലായിരുന്നെന്നും, സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാണ് വന്നതെന്നും കോടിയേരി വ്യക്തമാക്കി. കുടുംബമായി താമസിക്കുന്ന ആളാണ് ബിനോയ്. അവന്റെ പിറകിൽ താൻ എപ്പോഴും പോകുമായിരുന്നുവെങ്കിൽ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നോവെന്നും കോടിയേരി ചോദിച്ചു. കുറച്ചു ദിവസമായി താൻ മകനെ കണ്ടിട്ടെന്നും, മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി മെമ്പർമാരും കുടുംബാംഗങ്ങളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണ്ടതാണെന്നും, എല്ലാവർക്കും ഇതൊരു അനുഭവ പാഠമാണെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.