തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. അനിൽ അക്കര എംഎൽഎ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് ആദ്യം സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും പിന്നീട് ഇത് അനുവദിച്ചു.

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിച്ചുവെന്ന ആക്ഷേപം ഉയർന്നു. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാന സർക്കാർ അന്വേഷിക്കാത്തതിനെ നിശിതമായി വിമർശിച്ച അനിൽ അക്കരെ ലോക കേരളസഭയുടെ മറവിൽ തട്ടിപ്പ് നടത്താനാണ് ഇടതു സർക്കാരിന്റെ ശ്രമം എന്ന് ആരോപിച്ചു.

അതേസമയം സംസ്ഥാനത്തിന് അകത്ത് നടന്ന സംഭവമല്ല ഇതെന്നും പത്രവാർത്തകൾ മാത്രം അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംസ്ഥാന സർക്കാരിനോ കോടിയേരി ബാലകൃഷ്ണനോ പങ്കുണ്ടെന്ന് പരാതിക്കാർ പോലും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ