ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തു. എൻസിബി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ബിനീഷിനെ വിശദമായി ചോദ്യം ചെയ്യും.
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ബിനീഷ് കോടിയേരിയെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ ഇ.ഡി. ഓഫീസിൽവച്ച് ചോദ്യം ചെയ്‌ത ശേഷമാണ് ബിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്.
Read Also: സിബിഎസ്‌ഇ പരീക്ഷ ഫീസ് ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ബെംഗളൂരുവിലെ ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനികുട്ടന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ ഹാജരാകാനാണ് നിർദേശം.
അതേസമയം, ബിനീഷിന്റെ ജാമ്യഹർജി നാളെ ബെംഗളൂരുവിലെ സെഷൻസ് കോടതി പരിഗണിക്കും. ബിനീഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നിലപാടെടുക്കും.