കൊല്ലം: കൊല്ലം ഡിസിസി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് അനുകൂലമായി നിലപാട് എടുത്തതിനാണ് വിമര്‍ശനം. രൂക്ഷമായ വാക്കേറ്റത്തില്‍ ഡിസിസി യോഗം അല്‍പ്പസമയം നിര്‍ത്തിവച്ചു. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.

ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താന്‍. സ്ത്രീ പുരുഷ വിവേചനം പാടില്ല. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ നിരത്തുന്ന വാദഗതികള്‍ ഓരോന്നായി എടുത്തു പറഞ്ഞ് അതിനെ ഖണ്ഡിച്ചുകൊണ്ട് ബിന്ദു കൃഷ്ണ അവരുടെ നിലപാടിനെ വിശദീകരിക്കുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ