സന്നിധാനം:  “പമ്പയിലെത്തി ഇന്ന് പുലര്‍ച്ചെ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം നല്‍കി. ഭക്തന്മാരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതിഷേധവും ഉണ്ടായിട്ടില്ല,” ശബരിമല ദർശനം നടത്തിയ ബിന്ദു പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ ദർശനം നടത്തിയത്.  രാവിലെ 3.45ഓടെ ദര്‍ശനം നടത്തിയതായി ബിന്ദു വ്യക്തമാക്കി.   ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Read More: ചരിത്രം കുറിച്ച് യുവതികള്‍: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തി

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ഡിസംബര്‍ മാസം ദര്‍ശനം നടത്താന്‍ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ന് ദര്‍ശനം നടത്തിയത്.   45 വയസിൽ താഴെ പ്രായമുള്ളവരാണിവർ. എന്നാല്‍ പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

Read More: പതിനെട്ടാം പടി ചവിട്ടാതെ ‘പതിനെട്ടാമത്തെ അടവ്’: ചരിത്രദര്‍ശനം നടത്തിയത് സ്റ്റാഫ് ഗേറ്റ് വഴി

ദൃശ്യങ്ങളില്‍ ഇരുവരും ദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പതിനെട്ടാം പടി കയറാതെ വടക്കേനടയിലൂടെയാണ് ഇരുവരും ദര്‍ശനത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചയോടെ മുഖം മറച്ചാണ് ഇരുവരും ദര്‍ശനത്തിന് എത്തിയത്. ഭക്തര്‍ കുറവുളള സമയമായതിനാല്‍ ഇരുവര്‍ക്കും എതിരെ പ്രതിഷേധങ്ങളും ഉണ്ടായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ