തി​രു​വ​ന​ന്ത​പു​രം: വെളളയമ്പലത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (27) ആ​ണ് മ​രി​ച്ച​ത്. മ​ൽസ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞ ബൈ​ക്ക് ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ബൈ​ക്കു​ക​ൾ ത​മ്മി​ലാ​ണ് മൽസ​ര​യോ​ട്ടം ന​ട​ത്തി​യ​തെ​ന്നാ​ണു പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ന​വം​ബ​റി​ൽ രാ​ജ്ഭ​വ​നു​മു​ന്നി​ൽ മ​ൽസ​ര​യോ​ട്ടം ന​ട​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചി​രു​ന്നു. പു​തു​താ​യി വാ​ങ്ങി​യ കാ​റു​മാ​യി സു​ഹൃ​ത്തു​ക്ക​ൾക്കൊ​പ്പം മ​ൽസര ഓ​ട്ടം ന​ട​ത്ത​വേ ആ​ദ​ർ​ശ് എ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.