/indian-express-malayalam/media/media_files/uploads/2022/02/bike-accident-in-changanassery-three-youth-died-613667-FI.jpeg)
അലക്സ്, രുദ്രേഷ്, അജ്മല്‍
കോട്ടയം: ചങ്ങനാശേരിയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ അന്തരിച്ചു. എസ്‌ബി കോളേജിനു സമീപം വച്ചാണ് അപകടമുണ്ടായത്. ചങ്ങനാശേരി സ്വദേശികളായ അജ്മല്‍, അലക്സ്, വാഴപ്പള്ളി സ്വദേശിയായ രുദ്രേഷ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഷിന്റോ എന്ന യുവാവ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇരുദിശകളില്‍ നിന്നുമെത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടസ്ഥലത്ത് വച്ച് തന്നെ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരാണ് യുവാക്കളെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അപകടങ്ങള്‍ ഉണ്ടാകുന്ന ഒരു മേഖലയല്ല ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോളേജിന്റെ മുന്‍പിലെ വഴി വിശാലമായതിനാല്‍ സാധാരണഗതിയില്‍ ഇത്തരം അപകടം ഉണ്ടാകാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Also Read: വാവ സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കി; തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.