കൊച്ചി: ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജാമ്മാളിനെയും വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. ജീവപര്യന്തം ശിക്ഷ വിധിച്ചുള്ള വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പൂജപ്പുര ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ബിജു രാധാകൃഷ്ണൻ. തെളിവുകളുടെ അഭാവത്തിലാണ് വെറുതെവിടാൻ കോടതി തീരുമാനിച്ചത്.
സോളാർ കേസിലെ പ്രതി കൂടിയായ ബിജു രാധാകൃഷ്ണനെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ
കേസിൽ കൊല്ലം സെഷൻസ് കോടതി 14 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. സ്ത്രീധന പീഡനത്തിനും മർദിച്ചതിനും തെളിവു നശിപ്പിച്ചതിനും ബിജുവിന്റെ മാതാവ് രാജാമ്മാളിനെ വിചാരണ കോടതി 3 വർഷം കഠിന തടവിനും ശിക്ഷിച്ചിരുന്നു.
സരിത എസ് നായരും ബിജുവും തമ്മിൽ സൗഹൃദത്തിലായതോടെ കുടുംബ ബന്ധം വഷളായെന്നും ബിജു ഭാര്യയെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. സരിത എസ് നായരും സീരിയൽ നടി ശാലു മേനോനും കേസിൽ സാക്ഷികളായിരുന്നു.
തെളിവുകൾ സംശയാസ്പദമാണെന്നും മരണം കൊലപാതകമാണെന്ന് സംശയാസ്പദമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ റദ്ദാക്കിയത്. രശ്മി കൊല്ലപ്പെടുമ്പോൾ കുഞ്ഞിന് 3 വയസായിരുന്നു പ്രായം. ഏഴ് വർഷം കഴിഞ്ഞാണ് കുഞ്ഞിന്റെ മൊഴി എടുത്തത്. മൊഴി എടുക്കാനുണ്ടായ കാലതാമസവും, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിയിക്കാൻ കഴിയാത്തതും പറഞ്ഞാണ് ശിക്ഷ
കോടതി റദ്ദാക്കിയത്.
കുഞ്ഞിന് 10 വയസുള്ളപ്പോൾ എടുത്ത മൊഴിയും, കൊലപാതകമാണെന്ന ഫോറൻസിക് സർജൻ ഉമാ ദത്തന്റെ റിപ്പോർട്ടും കണക്കിലെടുത്താണ് ബിജുവിനെ വിചാരണക്കോടതി
ശിക്ഷിച്ചത്. 2006 ഫെബ്രുവരി മൂന്നിനാണ് രശ്മി കൊല്ലപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ
സർക്കാർ സുപ്രീം കോടതിയെ സമീപിക്കും.