/indian-express-malayalam/media/media_files/2025/11/11/bihar-election-2025-11-11-19-16-16.jpg)
ചിത്രം: എക്സ്
പട്ന: ബിഹാറിലെ നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കുമ്പോൾ, എല്ലാ കണ്ണുകളും എക്‌സിറ്റ് പോൾ ഫലങ്ങളിലേക്കാണ്. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. മാട്രിസും പീപ്പിൾസ് പൾസും പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച്, ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നാണ് സൂചന.
മാട്രിസിന്റെ പ്രവചനം അനുസരിച്ച്, ബിഹാറിലെ ആകെ 243 സീറ്റുകളിൽ, 147-167 സീറ്റുകൾ ജെഡിയു- ബിജെപി സഖ്യം നേടും. ആർജെഡി നയിക്കുന്ന മഹാസഖ്യം 70-90 സീറ്റുകൾ വരെ നേടുമെന്നും പ്രവചനമുണ്ട്. എക്സിറ്റ് പോൾ പ്രകാരം പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് 0-2 സീറ്റുകൾ നേടും.
Also Read: വിധിയെഴുതി ബിഹാർ; 67.14 ശതമാനം പോളിങ്
പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 133 മുതൽ 148 സീറ്റുകൾ വരെ നേടാനും മഹാസഖ്യം 75 മുതൽ 101 സീറ്റുകൾ വരെ നേടാനും സാധ്യതയുണ്ട്. പീപ്പിൾസ് പൾസ് പ്രകാരം ജാൻ സുരാജ് 0 മുതൽ 5 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചത്. ഇന്ന് പോളിംഗ് നടന്ന 20 ജില്ലകളിലായി 67 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. നവംബർ 6 ന് പോളിംഗ് നടന്ന 121 സീറ്റുകളിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 64.66 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
Also Read: ചെങ്കോട്ട സ്ഫോടനം എൻഐഎ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് ബിഹാറിൽ പോരാട്ടം. മോദി പ്രഭാവം, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു എൻഡിഎയുടെ പ്രചാരണം.
Also Read: പാക്കിസ്ഥാനിൽ കോടതി വളപ്പിൽ സ്ഫോടനം; കാർ പൊട്ടിത്തെറിച്ച് 12 മരണം
നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു എൻഡിഎയുടെ പ്രചാരണം. തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയായിരുന്നു ഇന്ത്യാ സഖ്യം പ്രചാരണം നയിച്ചത്.
Read More: ഗൂഢാലോചനയുടെ അടിത്തട്ടിൽ അന്വേഷണം എത്തും, എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും: പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us