Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Bigg Boss Malayalam 3: പൊട്ടിത്തെറിച്ച് റംസാൻ; വെറുതെ തിളയ്ക്കണ്ടെന്ന് ഋതു, ബിഗ് ബോസ് മത്സരാർഥികൾ നേർക്കുന്നേർ

ഋതു ടീം മാറിയതിനെതിരെ റംസാൻ രംഗത്തെത്തിയതാണ് പ്രശ്നത്തിന് കാരണം

Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിൽ ഇന്നത്തെ എപ്പസോഡ് ആരംഭിക്കുന്നത് തന്നെ അടിയോടുകൂടിയാണ്. സജ്നയുടെ ബെഡിലെ സാധനങ്ങൾ അവരുടെ അനുമതിയില്ലാതെ മാറ്റിയതാണ് പ്രശ്നത്തിന് കാരണം. ഇതിന്റെ പേരിൽ ഡിംപലും സജ്ന കയർക്കുന്നു. എന്നാൽ അവസാനം പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ശേഷമാണ് എല്ലാവരും കിടന്നുറങ്ങുന്നത്.

ഒമ്പതാം ദിനം വീണ്ടും പാട്ടും ഡാൻസുമായി പുനഃരാരംഭിച്ചു. ഡിംപലിന്റെ ‘ഫാബ്രിക്കേറ്റഡ് സ്റ്റോറി’ ഇന്നും വീട്ടിലെ പ്രധാന ചർച്ച വിഷയമാകുന്നു. ഓരോരുത്തരും സംഭവത്തിൽ തങ്ങളുടെ അഭിപ്രായം പറയുകയാണ്. അതോടൊപ്പം ഇന്നലെ രാത്രി നടന്ന കിടക്ക മാറ്റൽ വിഷയത്തിലും അഭിപ്രായപ്രകടനം നടക്കുന്നു.

അതേസമയം ഡിംപലും മിഷേലും നേർക്കുന്നേറും എത്തുന്നു. മിഷേലിനെ ബാക്ക് സ്റ്റേജിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളുവെന്ന് ഡിംപൽ പറയുമ്പോൾ എന്നാൽ അങ്ങനെയല്ലെന്നും തന്റെ കയ്യിൽ വ്യക്തമായ തെളിവുകളുണ്ടെന്നും മിഷേലും വാദിക്കുന്നു. ഇതിനെല്ലാം ശേഷം വലിയൊരു അടിയ്ക്ക് ഭക്ഷണമേശയ്ക്കും ചുറ്റും വേദിയായി. ഋതു ടീം മാറിയതിനെതിരെ റംസാൻ രംഗത്തെത്തിയതാണ് പ്രശ്നത്തിന് കാരണം.

സൂര്യ പറഞ്ഞതിലെ തെറ്റാണെന്നും താനൊന്നും ചെയ്തട്ടില്ലെന്നും ഋതു പറഞ്ഞെങ്കിലും റംസാൻ തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ പ്രശ്നം ഗുരുതരമായി. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും തെറ്റ് എന്റേതാണെന്ന് വരുത്തുകയാണെന്നും ഋതു പറയുന്നു. എന്നാൽ കിച്ചൻ ടീമിൽ സഹായത്തിന് പോകുവാണ് എന്ന് പറയുന്നതും ടീം മാറി എന്ന് പറയുന്നതും രണ്ടാണെന്ന നിലപാടി റംസാനും നിലകൊണ്ടു.

കലുഷിതമായ അവസ്ഥയിൽ നിന്ന് രസകരമായ ഗെയിമിലൂടെ വീട്ടിലേക്ക് ചിരിയും സന്തോഷവും മടങ്ങി വരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ദേവാസുരം എന്ന് പേരായ ഗെയിമിൽ വീട്ടിലെ അംഗങ്ങൾ രണ്ട് ടീമുകളായി തിരിയും. ഇവരിൽ ഒരുകൂട്ടർ രാജകുടുംബവും മറുവിഭാഗം അസുരന്മാരുമായും മാറും. ശിലപോലെ നിൽക്കുന്ന രാജകുടുംബ അംഗത്തെ ചിരിപ്പിക്കുകയെന്നതാണ് അസുരന്മാരുടെ ടാസ്ക്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 february 23 episode live updates mohanlal

Next Story
സംസ്ഥാനത്ത് സിപിഎം കൊടി പിടിക്കുന്നവർക്ക് എന്തും ചെയ്യാവുന്ന അവസ്ഥ; നേട്ടങ്ങളെല്ലാം ഇടത് സംഘടനകൾക്ക്: രാഹുൽ ഗാന്ധിaishwarya kerala yatra, Rahul Gandhi, Congress, Ramesh Chennithala, Kerala Gold Smuggling Case, cpim, cpm, bjp, രാഹുൽ ഗാന്ധി, കോൺഗ്രസ്, ഐശ്വര്യ കേരള യാത്ര, രമേശ് ചെന്നിത്തല, left government, ഇടത് സർക്കാർ, സിപിഎം, ബിജെപി, ചെന്നിത്തല, രമേശ് ചെന്നിത്തല, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com