Latest News

തിരുവനന്തപുരം ചാല കമ്പോളത്തിലെ തീപ്പിടിത്തം നിയന്ത്രണ വിധേയമായി

കളിപ്പാട്ട മൊത്തവിതരണ കടയിൽ നിന്നാണ് തീപ്പിടിത്തമുണ്ടായത്

Fire, Chala Market, Thiruvananthapuram, Fire at Chala Market, Fire At Thiruvananthapuram, ചാല മാർക്കറ്റിൽ തീപ്പിടിത്തം, ചാലക്കമ്പോളത്തിൽ തീപ്പിടിത്തം, ചാല, ചാലയിൽ തീപ്പിടിത്തം, തിരുവനന്തപുരം, mnalayalam news, kerala news, latest malayalam news, ie malayalam

തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമായി. ഗാന്ധിപാർക്കിന് എതിർവശത്തുള്ള കളിപ്പാട്ട മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണു സംഭവം. അഗ്നിശമന സേന എത്തി തീയണച്ചു. ആളപായമില്ല.

ഗാന്ധി പാര്‍ക്കിന് പിറകിൽ ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള മഹാദേവ് ടോയ്‌സ് സെന്ററെന്ന കളിപ്പാട്ട കടയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപ്പിടിത്തം. അപകട സമയത്ത് കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നിരുന്നില്ല.

ലോക്ക്ഡൗൺ ആയതിനാൽ കമ്പോളത്തിലെ കടകൾ അടഞ്ഞുകിടക്കുകയായിന്നു. തീപിടിത്തമുണ്ടായ വിവരം ലഭിച്ചയുടൻ ചെങ്കൽ ചൂള ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിൽ സമീപ പ്രദേശങ്ങളിലേക്കു തീവ്യാപിക്കുന്നതും തടയാനായി.

ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവനന്തപുരം മേയറും ഉദ്യോഗസ്ഥരും അടക്കമുള്ളവഡർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Big fire at thiruvananthapuram chala market

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express