തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി തിരുവോണ ദിവസം വിദേശ്യമദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്ക് അവധി. ബെവ്‌കോയുടെ 270 വില്‍പ്പന ശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ മൂന്ന് ബിയര്‍ പാര്‍ലറുകളുമുള്‍പ്പടെയുള്ള 36 ഷാപ്പുകളും തിരുവോണ ദിവസം അവധിയായിരിക്കും. ചതയത്തിന്റെ അന്നും അവധിയുണ്ടായിരിക്കും.

എന്നാല്‍ സംസ്ഥാനത്തെ ബാറുകള്‍ തിരുവോണത്തിനും പതിവുപോലെ പ്രവര്‍ത്തിക്കും. ബെവ്‌കോയ്ക്ക് ഏറ്റവും വലിയ വില്പന കിട്ടുന്നത് ഉത്രാടം മുതല്‍ അവിട്ടം വരെയുള്ള ഓണക്കാല ദിവസങ്ങളിലാണ്. ജീവനക്കാരുടെ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് തിരുവോണദിവസത്തെ അവധി.

വിദേശ നിര്‍മിതവിദേശ മദ്യം (എഫ്എംഎഫ്എല്‍) അടുത്ത പ്രവൃത്തിദിവസം മുതല്‍ എല്ലാ ഷാപ്പുകളിലും വിതരണം ചെയ്യണമെന്ന് ബെവ്‌കോ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രിമിയം ഷാപ്പുകളില്‍ മാത്രം ഇത് വില്പന നടത്തിയാല്‍ മതിയെന്നായിരുന്നു ആദ്യ തീരുമാനം. ആദ്യമമെത്തിയ 620 കെയ്‌സ് മദ്യം ഏറെക്കുറെ വിറ്റുതീര്‍ന്നു. 29-ാം തീയതി 850 കെയ്‌സുകൂടി എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.