scorecardresearch
Latest News

എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു

സംസ്കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമ മസ്ജിദ് ഖബറിസ്ഥാനിൽ

Bicha Baburaj

കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു. 82 വയസ്സായിരുന്നു.

കൊണ്ടോട്ടി തുറക്കലിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു

മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തുറക്കലിൽ നിന്ന് കോഴിക്കോട് മാത്തോട്ടത്തേക്ക് കൊണ്ടുവരും. രാവിലെ ഒമ്പത് മണിക്ക് മാത്തോട്ടം ജുമ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്കാര ചടങ്ങുകൾ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bicha baburaj wife of ms baburaj passes away

Best of Express