scorecardresearch

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമുണ്ടായേക്കും; ഗുജറാത്തില്‍ന്ന് അരുണാചലിലേക്ക് സാധ്യത

ഗുജറാത്തിലെ പോര്‍ബന്തര്‍ മുതല്‍ അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡ് വരെയുള്ള യാത്ര അടുത്ത വർഷമുണ്ടായേക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമുണ്ടായേക്കും; ഗുജറാത്തില്‍ന്ന് അരുണാചലിലേക്ക് സാധ്യത

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമുണ്ടായേക്കു സൂചന നല്‍കി കോണ്‍ഗ്രസ്. പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയായിരിക്കും ഈ യാത്ര. നിലവില്‍ കേരളത്തിലാണു യാത്ര പര്യടനം നടത്തുന്നത്.

കന്യാകുമാരി-കാശ്മീര്‍ യാത്രയ്ക്കുശേഷം അടുത്ത വര്‍ഷമായിരിക്കും ഗുജറാത്ത്-അരുണാചല്‍ പ്രദേശ് പര്യടനം. രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി-കാശ്മീര്‍ യാത്ര ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.

ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്കു പുതിയ ‘പ്രതിച്ഛായ’ സൃഷ്ടിച്ചുവെന്നും പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നുമെന്നുമാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

”ഈ യാത്രയുടെ വിജയത്തോടെ അടുത്ത വര്‍ഷം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് മറ്റൊരു യാത്ര നടത്താനാണു സാധ്യതുയുണ്ട്,” കമ്യൂണിക്കേഷന്‍ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

”ഇന്ത്യയില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോഴെല്ലാം നിങ്ങള്‍ എന്തുകൊണ്ട് മറ്റൊന്നും ചെയ്യുന്നില്ലെന്ന് ആളുകള്‍ നിങ്ങളോട് ചോദിക്കും? നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് ചെയ്യുന്നില്ലെന്ന അഞ്ച് ചോദ്യങ്ങളുണ്ട്. അതിനാല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ മുതല്‍ അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡ് വരെയുള്ള യാത്ര 2023 ല്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇത്തരം ജനസമ്പര്‍ക്ക പരിപാടികളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ”ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നു കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ബി ജെ പി വളരെക്കാലമായി രാജ്യത്തെ തകര്‍ക്കുകയാണ്. ഇപ്പോഴാകട്ടെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു. ഗോവയില്‍ സംഭവിച്ചതു വിഷയം മാറ്റാന്‍ ബി ജെ പി ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ്, ഒരു ദിവസം കണ്ടെയ്‌നര്‍, രണ്ടാം ദിവസം ടീ-ഷര്‍ട്ട്, മൂന്നാം ദിവസംഷൂസ്, നാലാം ദിവസം മറ്റെന്തെങ്കിലും, അഞ്ചാം ദിവസം ഗോവ.. ഭാരത് ജോഡോ യാത്രയില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് അവര്‍ എല്ലാ ദിവസവും ഇത് ചെയ്യും,”ജയറാം രമേശ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bharat jodo yatra cong hints at east west tour after kanyakumari to kashmir trip