/indian-express-malayalam/media/media_files/uploads/2018/10/Harthal-Pic-1.jpg)
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ൻ സ​​മ​​ര​​സ​​മി​​തി ആ​​ഹ്വാ​​നം ചെ​​യ്ത ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് അ​​ർ​​ധ​​രാ​​ത്രി ആ​​രം​​ഭി​​ച്ചു. 48 മ​​ണി​​ക്കൂ​​ർ നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന പ​​ണി​​മു​​ട​​ക്ക് ബുധനാഴ്ച അ​​ർ​​ധ​​രാ​​ത്രി വ​​രെ​​യാ​​ണ്. പാ​​ൽ, പ​​ത്ര​​വി​​ത​​ര​​ണം, ആ​​ശു​​പ​​ത്രി​​ക​​ൾ, ടൂ​​റി​​സം, ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം എ​​ന്നി​​വ​​യെ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.
തൊഴിലാളി യൂണിയന്‍ കൂട്ടായ്മയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് 48 മണിക്കൂര്‍ നീണ്ട പണിമുടക്ക്. സ്വകാര്യ- പൊതുമേഖല തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒപ്പം കേന്ദ്രത്തിനെതിരായ നീക്കം എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘനാളായി തുടരുന്ന തൊഴിലാളി പ്രശ്നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിങ്ങനെ ജനജീവിതം തകര്‍ക്കുന്ന നിരവധി നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പ​​ണി​​മു​​ട​​ക്കി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു ബു​​ദ്ധി​​മു​​ണ്ടാ​​ക്കാ​​തി​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് മുഖ്യമ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു. ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​നു പോ​​കി​​ല്ലെ​​ന്ന് പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​ന്ന സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ൻ സ​​മ​​ര​​സ​​മി​​തി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
പ​​ണി​​മു​​ട​​ക്ക് ഹ​​ർ​​ത്താ​​ലാ​​കി​​ല്ലെ​​ന്നും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ക​​ട​​ക​​ള​​ട​​പ്പി​​ക്കു​​ക​​യോ സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ ത​​ട​​യു​​ക​​യോ ചെ​​യ്യി​​ല്ലെ​​ന്നും സ​​മ​​ര​​സ​​മി​​തി ക​​ഴി​​ഞ്ഞ ദി​​വ​​സം പ​റ​ഞ്ഞി​രു​ന്നു. റെ​​യി​​ൽ​​വേ ജീ​​വ​​ന​​ക്കാ​​ർ പ​​ണി​​മു​​ട​​ക്കി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം, ട്ര​​യി​​നു​​ക​​ൾ ത​​ട​​യും. തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ൾ​​ക്കൊ​​പ്പം മോ​​ട്ടോ​​ർ വാ​ഹ​ന മേ​​ഖ​​ല​​യും ബാ​​ങ്കിങ്, ഇ​​ൻ​​ഷുറ​​ൻ​​സ് മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും പണിമുടക്കിൽ പ​​ങ്കെ​​ടു​​ക്കും. വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ക​​ട​​ക​​ൾ തു​​റ​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us