/indian-express-malayalam/media/media_files/AXjOIbSrzwtJuFRWdtwQ.jpg)
ഭാഗ്യലക്ഷമി
കൊച്ചി: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപിനെ ഫെഫ്കയിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡംബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷമി സംഘടനയിൽ നിന്ന് രാജിവെച്ചു. ഫെഫ്കയുടെ നിയമാവലിക്ക് വിരുദ്ധമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്ന് ഭാഗ്യലക്ഷമി ആരോപിച്ചു.
Also Read:ദീലിപിനെതിരെ നടന്നത് പോലീസ് ഗൂഢാലോചന, കൃത്രിമ തെളിവുകൾ കെട്ടിച്ചമച്ചു: ബി രാമൻ പിള്ള
ഫെഫ്കയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഭാഗ്യലക്ഷമി ഉന്നയിച്ചു. ഇനി ഒരു സംഘടനയിലും അംഗമാകാൻ താനില്ലെന്നും നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി വന്ന രീതിയിലാണ് സംഘടനയിലെ ചിലരുടെ മനോഭാവമെന്നും ഭാഗ്യലക്ഷമി പ്രതികരിച്ചു. അതീജീവിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ പോലും സംഘടനയുടെ തലപ്പുത്തുള്ളവർക്ക് മനസ്സിലാകില്ലെന്നും ഭാഗ്യലക്ഷമി തുറന്നടിച്ചു.
Also Read:നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അമ്മ
നടിയെ ക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിന്റെ അംഗത്വം സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്‌സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് നേരത്തെ ഫെഫ്കജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു.
Also Read:യഥാർത്ഥ ഗൂഢാലോചന എന്നെ തകർക്കാൻ, പോലീസ് മെനഞ്ഞ കള്ളക്കഥ: ദിലീപ്
"ട്രേഡ് യൂണിയൻ എന്ന നിലയിൽ കുറ്റാരോപിതനായ പശ്ചാത്തലത്തിൽ ദിലീപിനെ അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തനായി മാറിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ അംഗത്വത്തെ സംബന്ധിച്ച തുടർനടപടികൾ എന്തായിരിക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഡയറക്ടേഴ്‌സ് യൂണിയൻ തീരുമാനമെടുക്കും"- ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പിടി കുഞ്ഞുമുഹമ്മദിനെതിരായ ഇമെയിൽ സന്ദേശം കിട്ടിയ ഉടനെ കൈമാറിയിട്ടുണ്ടെന്നും അതിൽ കാല താമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Read More:നടിയെ ആക്രമിച്ച കേസ്; നിയമനടപടിക്കൊരുങ്ങി ദിലീപ്; ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us