/indian-express-malayalam/media/media_files/uploads/2017/02/bhagyalekshmi110217.jpg)
തമിഴ്നാട്ടിലെ 130 എംഎൽഎമാരെ ശശികല ഏതോ ആഢംബര റിസോർട്ടിൽ ഇങ്ങനെ ദിവസങ്ങളോളം താമസിപ്പിക്കുന്നത് നിയമപരമായി തെറ്റല്ലേയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഭാഗ്യലക്ഷ്മി ഇങ്ങനെ ചോദിച്ചിരിക്കുന്നത്. ജനങ്ങൾ വോട്ട് ചെയ്ത് എംഎൽഎമാരെ തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോയെന്നും അവധിയിൽ പോയാലും 130 പേർ ഒന്നിച്ച് അവധിയെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
അല്ലാ എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്ക്യാ തമിഴ്നാട്ടിലെ 130 MLA മാരെ ശശികല ഏതോ ഒരു ആഢംബര റിസോർട്ടിൽ ഇങ്ങനെ ദിവസങ്ങളോളം താമസിപ്പിക്കുന്നത്
നിയമപരമായി തെറ്റല്ലേ.?ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോ?
ഇതൊന്നും ആരും ചോദിക്കാത്തതെന്താ?
അവധിയിൽ പോയാലും 130 പേർ ഒന്നിച്ച് അവധിയെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ.
ഹേ തമിഴ്നാടേ...ജല്ലിക്കെട്ടിന്റെ വിലപോലുമില്ലേ നിങ്ങളുടെ നാടിന്റെ വിഷയത്തിന്...ജല്ലിക്കെട്ടിന് വേണ്ടി പോരാടിയ യുവ തലമുറ ഇതൊന്നും കാണുന്നില്ലേ...കഷ്ടം കഷ്ടം...
ഹേ തമിഴാ എങ്കേ പോയ് വിട്ടത് ഉൻ വീരം....
ഉണർന്തെഴ് വീരാ...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.