Latest News

ക്രൂരമായിരുന്നു ആ പ്രസ്താവന,പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലിം കുമാർ?; ഭാഗ്യലക്ഷ്മി

അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?

bhagyalakshmi

ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നടൻ സലിം കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ചലച്ചിത്ര പ്രവർത്തക ഭാഗ്യ ലക്ഷ്മി. സലിം കുമാറിന്റെ പ്രസ്താവന കേട്ടപ്പോൾ ദുഃഖം തോന്നിയെന്നും എങ്ങിനെയാണ് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചതെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്. എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷമെന്നും ഭാഗ്യലക്ഷ്മി പോസ്റ്റിൽ പറയുന്നു.

Read More: ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കുകയാണ് ലക്ഷ്യം, തിരക്കഥയ്ക്കു പിന്നിൽ സിനിമാരംഗത്തെ സഹോദരിസഹോദരന്മാർ: സലിം കുമാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും നാദിർഷയെയും ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരികയാണെന്നായിരുന്നു സലിം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തെ ചിലർ രചിച്ച തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്നും സലിം കുമാർ പറഞ്ഞിരുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണ് വാർത്തകൾ അറിയുന്നത്..ഏറ്റവും ദുഃഖം തോന്നിയത് നടൻ സലിം കുമാറിന്റെ പ്രസ്താവനയാണ്..ആ പെൺകുട്ടി അന്ന് രാത്രി കാറിൽ ആ നാല് നരജന്മങ്ങളുടെയിടയിൽ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നവർക്കേ മനസിലാവൂ.
എങ്ങിനെയാണ് താങ്കൾക്ക് ഇത്തരത്തിൽ നീചമായി അഭിപ്രായം പറയാൻ സാധിച്ചത്..?..പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലിം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവർത്തിക്കുന്നത് താങ്കൾക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?
വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.
വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമർശനം ഭയന്ന് തന്നെയാണ്.. എന്തിന്റെ പേരിലായാലും മായ്ച്ചതിൽ സന്തോഷം..
ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.?
നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ…

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bhagya lakshmi about salim kumar facebook post

Next Story
ചെമ്പനോടയിലെ കർഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സലീഷ് കീഴടങ്ങിവിജിലൻസ് റെയ്ഡ് , ചെമ്പനോട വില്ലേജ് ഓഫീസിൽ റെയിഡ് , ചെമ്പനോട വില്ലേജ് ഓഫീസിൽ വിജിലൻസ് റെയിഡ്, Vigilance raid, Vigilance Raid , ചെമ്പനോട വില്ലേജ് ഓഫീസിൽ റെയിഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express